ഏറ്റെടുക്കല് നടപടി സ്വാഗതം ചെയ്ത് വി.എസ്

 
Published : Jul 20, 2018, 08:02 PM IST
ഏറ്റെടുക്കല് നടപടി സ്വാഗതം ചെയ്ത് വി.എസ്

Synopsis

വര്‍ഷങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളും പൊതുജനങ്ങളും ഉയര്‍ത്തിവന്ന ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.  

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ഭരണപരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു.  വര്‍ഷങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളും പൊതുജനങ്ങളും ഉയര്‍ത്തിവന്ന ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.  

കഴിഞ്ഞ പത്ത് വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്.  എന്നാല്‍, രാജസ്ഥാന്‍ കോട്ടയിലെ ഇതിന്റെ മാതൃസ്ഥാപനം കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നഷ്ടത്തിലാണ് എന്ന ന്യായം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് അടച്ചുപൂട്ടാന്‍ ശ്രമിച്ചത്.

ഇത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് കഴിഞ്ഞ യുഡിഎഫ് ഗവര്‍മെണ്ടിന്റെ കാലത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷവും താന്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ്.  നാലോ അഞ്ചോ തവണ ഇക്കാര്യം സബ്മിഷനിലൂടെ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. നിരവധി കടമ്പകള്‍ കടന്ന് ഇപ്പോള്‍ സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് എന്നും വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ