
കോട്ടയം: കെ എം മാണിയുമായി ഇനി ചർച്ചയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ചരൽക്കുന്ന് തീരുമാനമറിഞ്ഞശേഷം കോൺഗ്രസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കും. മാണി ഇന്നും വിമർശനം കടുപ്പിച്ചാൽ തിരിച്ചടിക്കാനാണ് കോൺഗ്രസ് നീക്കം. എന്നാല്‍ മാണിക്കെതിരെ പരോക്ഷമായ പരിഹാസവുമായി വിടി ബലറാം എംഎല്‍എ രംഗത്ത് വന്നു. ഫേസ്ബുക്കിലാണ് ബലറാം വിമര്‍ശനം പോസ്റ്റ് ചെയ്തത്.
കേരള നിയമസഭയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ മാണിയുടെ ബഡ്ജറ്റ് അവതരണവും അതിന് ശേഷം നടന്ന ലഡു വിതരണവും ഒപ്പം പ്രത്യേക ബ്ലോക്ക് എന്ന മാണിയുടെ തീരുമാനവും ബലറാമിന്‍റെ പോസ്റ്റിന് വിഷയമാകുന്നു.
ബന്ധം മുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മാണിയിൽ കോൺഗ്രസ്സിന് കാര്യമായ പ്രതീക്ഷയില്ല. മാണിയുടെ കടന്നാക്രമണത്തിൽ നേതാക്കൾക്ക് കടുത്ത അമർഷവുമുണ്ട്. ചർച്ചക്കുള്ള വാതിൽ മാണി തന്നെ കൊട്ടിയടച്ചെന്നാണ് വിലയിരുത്തൽ. ഇനി അങ്ങോട്ട് പോയി ആരും കാലുപിടിക്കേണ്ടെന്നാണ് നേതാക്കളുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam