
തിരുവനന്തപുരം: കണ്ണൂരിലെ സമാധാന യോഗവുമായി ബന്ധപ്പെട്ട് പി ജയരാജനെ ഡ്രാക്കുളയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 'സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി ജയരാജനല്ല, വിശുദ്ധ കുർബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല' എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ചേർന്ന സർവ്വകക്ഷി സമാധാന യോഗത്തിൽ ബഹളമുണ്ടായിരുന്നു. പ്രതിപക്ഷ എംഎൽഎമാരെ വിളിച്ചില്ലെന്ന് പറഞ്ഞായിരുന്നു കോൺഗ്രസ് യോഗം ബഹിഷ്കരിച്ചത്. യോഗത്തില്‍ ബഹളം വച്ച യുഡിഎഫ് നേതാക്കളോട് ജയരാജന്‍ കയര്‍ത്ത് സംസാരിച്ചിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച നാടകമാണ് സര്‍വ്വകക്ഷിയോഗത്തില്‍ യുഡിഎഫ് അവതരിപ്പിച്ചതെന്നും സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി കൂടിയായ ജയരാജന്‍ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam