സൗദിയില്‍ വേതന സുരക്ഷാ പദ്ധതി വ്യാപിപ്പിക്കുന്നു

By Web DeskFirst Published Nov 2, 2017, 12:23 AM IST
Highlights

റിയാദ്: സൗദിയില്‍ നാല്‍പതില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ വേതന സുരക്ഷാ പദ്ധതി ബാധകം. തൊഴിലാളികളുട ശമ്പളം എല്ലാ മാസവും കൃത്യമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.

സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കി വരുന്ന വേതന സുരക്ഷാ പദ്ധതി പ്രകാരം നാല്‍പ്പതില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നാളെ മുതല്‍ വേതന സുരക്ഷാ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ അറിയിച്ചു. 40 മുതല്‍ 59 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് തൊഴില്‍ സുരക്ഷ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടമായ വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്ത് തന്ന നല്‍കുകയെന്നതാണ് വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.
തൊഴിലാളികളുട ശമ്പളം എല്ലാ മാസവും കൃത്യമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.
പരിഷ്‌കരിച്ച തൊഴില്‍ നിയമ പ്രകാരം കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനത്തിന്റെ മേല്‍ ഒരു ജീവനക്കാരന്റെ പേരില്‍ മാത്രം മുവായിരം റിയാല്‍ പിഴ ഒടുക്കേണ്ടി വരും.

ശമ്പളം നല്‍കാന്‍ രണ്ട് മാസം വൈകിയാല്‍ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ ഒഴികെയുള്ള മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും നിര്‍ത്തലാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് മാസം ശമ്പളം നല്‍കാന്‍ താമസിക്കുന്ന തൊഴിലുടമയില്‍ നിന്നും അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താനും തൊഴിലാളിക്കു അനുമതിയുണ്ടാവും.

click me!