സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലെന്താ; ആലപ്പുഴയിൽ വേണുഗോപാലിനായി ചുവരെഴുത്ത് തുടങ്ങി

Published : Jan 23, 2019, 06:00 PM IST
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലെന്താ; ആലപ്പുഴയിൽ വേണുഗോപാലിനായി ചുവരെഴുത്ത് തുടങ്ങി

Synopsis

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ കെ സി വേണുഗോപാലിനായി ആലപ്പുഴയിൽ ചുവരെഴുത്ത് തുടങ്ങി. ആലപ്പുഴ നഗരത്തിലെ കൊമ്മാടിയിലാണ് വാര്‍ഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ വേണുഗോപാലിനായി ചുവരെഴുതിത്തുടങ്ങിയത്. 

ആലപ്പുഴ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുപക്ഷേ കേരളത്തിലെ ആദ്യത്തെ ചുവരെഴുത്ത് ആലപ്പുഴയിലാണ്. ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂവെങ്കിലും പ്രാദേശിക നേതാക്കൾക്ക് സ്ഥാനാർത്ഥി ആരാവുമെന്നതിനെ പറ്റി സംശയമില്ല. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ആലോചിക്കും മുമ്പ് തന്നെ ആലപ്പുഴയില്‍ കെ സി വേണുഗോപാലിന് വേണ്ടിയാണ് ചുവരെഴുത്ത്. ആലപ്പുഴ നഗരത്തിലെ കൊമ്മാടിയിലാണ് വാര്‍ഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ വേണുഗോപാലിനായി ചുവരെഴുതിത്തുടങ്ങിയത്.

കെ സി വേണുഗോപാലിനായി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാൻ പ്രവർത്തകർക്ക് അനുമതി കിട്ടിയതായും കൊമ്മാടി വാർഡ് പ്രസിഡന്‍റ് ബിനു പറയുന്നു 
ദേശീയപാതയോട് ചേര്‍ന്ന് ഏതൊരാളും പെട്ടെന്ന് ശ്രദ്ധിക്കുന്ന ചുവര് തന്നെയാണ് പ്രവർത്തകർ തെരഞ്ഞെടുത്തത്.

സ്ഥാനാർത്ഥിയാകാൻ കെ സിയല്ലാതെ വേറെ മറ്റൊരു സാദ്ധ്യത തന്നെയില്ലെന്നാണ് ചുമരെഴുതുന്ന കലാകാരൻമാരും പറയുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ചുവരെഴുത്ത് തുടങ്ങിയതിന്‍റെ ആവേശത്തിലാണ് ഇവർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം