ശ്രദ്ധിക്കുക...! സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതാനിര്‍ദ്ദേശം

Web Desk |  
Published : Jun 18, 2018, 05:46 PM ISTUpdated : Oct 02, 2018, 06:35 AM IST
ശ്രദ്ധിക്കുക...! സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതാനിര്‍ദ്ദേശം

Synopsis

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.  ഭക്ഷണം നന്നായി മൂടിവെച്ചും ചൂടോടെയും കഴിക്കണം.  അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കണം പനി, ജലദോഷം എന്നിവയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കരുത്

തിരുവനന്തപുരം: മണ്‍സൂണ്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ കൊതുകുജന്യരോഗങ്ങളായ ഡെങ്കിപനി ഉള്‍പ്പെടെയുള്ളവ പടരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.  കുടിവെള്ളം ശേഖരിച്ചുവയ്‌ക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ നന്നായി ശുചിയാക്കുകയും അടച്ചു സൂക്ഷിക്കുകയും വേണം. കൊതുകു വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. റബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ടകള്‍ ഉപയോഗശേഷം കമഴ്ത്തി വയ്‌ക്കണം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.  ഭക്ഷണം നന്നായി മൂടിവെച്ചും ചൂടോടെയും കഴിക്കണം.  കഴിവതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ കഴിക്കുക.  ഭക്ഷണത്തിനു മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം.  തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറച്ച് പിടിക്കണം.  പനി, ജലദോഷം എന്നിവയുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കരുത്.  അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ