
തിരുവനന്തപുരം: പെരിയാറിലും ചാലക്കുടിയിലും ജലനിരപ്പ് വീണ്ടും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്നറിയിപ്പ്. ചാലക്കുടിയുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഉടന്‍ മാറണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്‍റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രളയക്കെടുതി ശമനമില്ലാതെ തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥർ പറഞ്ഞാൽ മാറാൻ ആളുകൾ തയ്യാറാകണം. ഇന്നത്തെ സാഹചര്യത്തിൽ പല സ്ഥലത്തും കൂടുതൽ കൂടിവെള്ളം കയറാൻ സാധ്യതയുണ്ട്. ഇപ്പോൾ വെള്ളമില്ലെന്ന് കരുതി ജനങ്ങൾ മാറാതിരിക്കരുതെന്ന് മുഖ്യമന്ത്രി നേരത്തേ വിശദമാക്കിയിരുന്നു.
പെരിയാറിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുകയാണ്. ആലുവ, പെരുമ്പാവൂർ, കാലടി, പറവൂർ മേഖലകളില്‍ വെള്ളം കയറി. ദേശീയപാതയിലും ദുരിതാശ്വാസ ക്യാമ്പുകളിലും വരെ വെള്ളം കയറി. പലയിടങ്ങളിലായി ആയിരക്കണക്കിന് പേർ ഈ മേഖലകളിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.ചാലക്കുടി പുഴയും കര കവിഞ്ഞൊഴുകകുയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam