
തിരുവനന്തപുരം: കേരള തീരത്ത് 2.5 -3 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ ,കൊച്ചി ,പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22/4/2018 17:30 മണി മുതൽ 23/4/ 2018 23.30 മണി വരെ തിരമാല ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .
തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കണം.
തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന് നിർദ്ദേശം ഉണ്ട് . ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക്കണം.. ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. മീൻപിടുത്തക്കാരും തീരദേശനിവാസികളും മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam