പുകയില ഉത്പന്നങ്ങളില്‍ മുന്നറിയിപ്പ് ചിത്രമില്ലെങ്കില്‍ കര്‍ശന നടപടിയെന്നു ഡിജിപി

By Asianet NewsFirst Published Jul 17, 2016, 1:44 PM IST
Highlights

തിരുവനന്തപുരം: പുകയില ഉത്പന്നങ്ങളില്‍ ചിത്രത്തോടെയുള്ള മുന്നറിയിപ്പ് നല്‍കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാക്കറ്റിന്റെ 85 ശതമാനവും പുകയിലയുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പു പ്രദര്‍ശിപ്പിക്കണമെന്നും ഇതിനായി രണ്ടു ദിവസത്തെ സമയം അനുവദിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇതേക്കുറിച്ചു പരിശോധിക്കാന്‍ എ‍ഡിജിപിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

കവറില്‍ 85 ശതമാനം മുന്നറിയിപ്പ് ചിത്രം പ്രദര്‍ശിപ്പിക്കാതെ ഇപ്പോഴും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു. പൊതു സ്ഥലങ്ങളിലെ പുകവലിക്കെതിരേയും കര്‍ശന നടപടിക്കു നിര്‍ദേശമുണ്ട്.

പൊലീസ് അക്കാദമിയില്‍ നടക്കുന്ന എസ്ഐ പരിശീലനത്തില്‍ കോപ്റ്റ ആക്ട് ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്നും ഡിജിപി നിര്‍ദേശിച്ചു.

 

click me!