സിക വൈറസ് ഭീഷണി; കൂടുതല്‍ താരങ്ങള്‍ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറുന്നു

Published : Jul 17, 2016, 01:34 PM ISTUpdated : Oct 04, 2018, 11:40 PM IST
സിക വൈറസ് ഭീഷണി; കൂടുതല്‍ താരങ്ങള്‍ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറുന്നു

Synopsis

ഗോള്‍ഫ് താരങ്ങള്‍ക്ക് പിന്നാലെ ടെന്നിസ് താരങ്ങളും റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറുന്നു. സിക വൈറസ് ഭീഷണിക്കെതിരെ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും താരങ്ങളുടെ ആശങ്ക മാറുന്നില്ല. വിംബിള്‍ഡണ്‍ സെമിഫൈനലിസ്റ്റ് തോമസ് ബര്‍ഡിഷ്, ലോക ഏഴാം നമ്പര്‍ താരം മിലോസ് റവോണിച്ച്, അഞ്ചാം നമ്പര്‍താരം സിമോണ ഹാലെപ് എന്നിവര്‍ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. റിയോയില്‍ നിന്നുള്ള പിന്‍മാറ്റം ഏറെ വേദനയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യ സുരക്ഷയ്‌ക്കാണ് ആദ്യ പരിഗണന നല്‍കുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കി. 

ചെക് താരമായ ബര്‍ഡിഷിനൊപ്പം നാട്ടുകാരിയായ കരോലിന പ്ലിസ്കോവയും പിന്‍മാറിയിട്ടുണ്ട്. റുമാനിയന്‍ താരമായ ഹാലെപ് ഫേസ്ബുക്കിലുടെയാണ് പിന്‍മാറ്റം അറിയിച്ചത്. വിംബിള്‍ഡണ്‍ സെമിയിയില്‍ റോജര്‍ ഫെഡററെ അട്ടിമറിച്ച താരമാണ് കാനഡക്കാരായ റവോണിച്ച്. നേരത്തേ,മുന്‍നിര ഗോള്‍ഫ് താരങ്ങായ  റോറി മക്ലോറി, ‍ഡസ്റ്റിന്‍ ജോണ്‍സന്‍, ജോര്‍ദാന്‍ സ്‌പീത്ത്, ജേസന്‍ ഡേ തുടങ്ങിയവര്‍ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി
Malayalam News Live: 'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി