കനത്ത കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Nov 29, 2018, 6:24 PM IST
Highlights

കാറ്റിന്‍റെ വേഗത മണിക്കൂറിൽ 35  മുതൽ 45  കി.മി വരെയും ചില അവസരങ്ങളിൽ 55  കി.മി വരെ ഉയരുവാൻ   സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

തിരുവനന്തപുരം: ശക്തമായ കാറ്റടിക്കാന്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗൾഫ് ഓഫ് മാന്നാർ, കൊമോറിൻ, മാലിദ്വീപ്, ലക്ഷദ്വീപ്  തീരങ്ങളിലും തൊട്ടടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലുമാണ് ശക്തിയേറിയ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. നവംബര്‍ 29 ഉച്ചക്ക് 12 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് ജാഗ്രതാ നിര്‍ദ്ദേശം. 

കാറ്റിന്‍റെ വേഗത മണിക്കൂറിൽ 35  മുതൽ 45  കി.മി വരെയും ചില അവസരങ്ങളിൽ 55  കി.മി വരെ ഉയരുവാൻ   സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

click me!