വ്യാജ പരസ്യത്തില്‍ വിശ്വസിച്ച് പറ്റിക്കപ്പെട്ട് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

By Web DeskFirst Published Dec 30, 2017, 3:53 PM IST
Highlights

ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഉപരാഷ്ട്രപതി. തന്റെ അനുഭവം തന്നെ രാജ്യസഭയില്‍ പങ്കുവച്ചാണ് വെങ്കയ്യ നായിഡു തട്ടിപ്പിനെ കുറിച്ച് പറഞ്ഞത്. വെള്ളിയാഴ്ച സഭ സമ്മേളനത്തിനിടെയാണ് ഒരു മരുന്നിന്‍റെ പരസ്യത്തില്‍ വിശ്വസിച്ച് പണം മുടക്കിയ താന്‍ കബളിപ്പിക്കപ്പെ്ടു എന്ന കാര്യം വെങ്കയ്യ തുറന്നുപറഞ്ഞത്.

ശരീരതൂക്കം കുറയ്ക്കുന്നതിന് 1230 രൂപ മുടക്കി പരസ്യത്തില്‍ കണ്ട മരുന്ന് വാങ്ങാന്‍ വെങ്കയ്യ തീരുമാനിച്ചു. ഉപദേശം ചോദിച്ചവരെല്ലാം തന്നെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ 28 ദിവസത്തിനകം തൂക്കം കുറയുമെന്ന മോഹനവാഗ്ദാനത്തില്‍ മയങ്ങിയ താന്‍ പണം മുടക്കാന്‍ തന്നെ തീരുമാനിച്ചു. അതുപ്രകാരം പണം നല്‍കി മരുന്നുവരുത്തിയ താന്‍ കവര്‍ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി.

കവറിനുള്ളില്‍ ഒരു പായ്ക്കറ്റ് ലഭിച്ചു. 1,000 രൂപ കൂടി മുടക്കിയാല്‍ നിങ്ങള്‍ക്ക് 'യഥാര്‍തഥ മരുന്ന്' ലഭിക്കുമെന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമാണ് ഈ തട്ടിപ്പിന് വിധേയനായതെന്നും അദ്ദേഹം പറഞ്ഞു. 

പരസ്യത്തെ കുറിച്ച് താന്‍ അന്വേഷിച്ചു. യു.എസില്‍ നിന്നുള്ള പരസ്യമാണെന്നാണ് തനിക്കു കിട്ടിയ വിവരം. ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പരസ്യങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

click me!