
മാഡ്രിഡ്: ഗോളാഘോഷം കൊണ്ട് ലോക ഫുട്ബോളില്‍ പല താരങ്ങളും കാണികളെ ത്രസിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ റയല്‍ മാഡ്രിഡിഡിന്‍റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. യുവന്‍റസിലേക്ക് ചേക്കേറിയതോടെ റയലില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് റോണോയുടെ ഗോളടി മാത്രമല്ല. സ്‌പാനിഷ് വമ്പന്‍മാരുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ആ ഗോളാഘോഷം കൂടിയാണ്.
റൊണാള്‍ഡോ- മാര്‍സലോ സഖ്യത്തിന്‍റെ ഐക്യമുറപ്പിച്ച ഗോളാഘോഷം. വിങിലൂടെ കുതിച്ച് മാര്‍സലോ നീട്ടുന്ന ക്രോസിന് തലവെച്ച് വലയെ ചുംമ്പിക്കുന്ന ക്രിസ്റ്റ്യാനോയുടെ ഹെഡര്‍. പിന്നാലെ ഗാലറിയെ ഇളക്കിമറിച്ച് ഇരുവരും ചേര്‍ന്നുള്ള കൈകൊണ്ടുള്ള അഭ്യാസം. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിന്‍റെ മത്സരങ്ങള്‍ കണ്ടവര്‍ക്ക് അത്ര സുപരിചിതമായിരുന്നു ഈ ആഘോഷം.
റൊണാള്‍ഡോ ഒമ്പത് വര്‍ഷത്തെ റയല്‍ വാസത്തിന് ശേഷം യുവന്‍റസിലേക്ക് കളംമാറുമ്പോള്‍ ആരാധകരെ കൂടുതല്‍ കണ്ണീരിലാഴ്‌ത്തുന്നത് ഇക്കാര്യമാവാം. റയലിന്‍റെ ഗോളാഘോഷങ്ങളില്‍ ഇനി ആ സുന്ദര കാഴ്‌ച്ച കാണാനാവുമോ എന്ന് കണ്ടറിയാം. യുവന്‍റസില്‍ ഇത് ആവര്‍ത്തിക്കുമോ എന്നും പറയാനാവില്ല. എന്തായാലും മൈതാനത്ത് സൗഹൃദത്തിന്‍റെ വേരാഴ്ത്തിയ ആ കൂട്ടുകെട്ട് പിരിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam