
ലോകകപ്പ് അടുക്കുമ്പോള്‍ ആരാധകര്‍ അവരവരുടെ ടീമുകളെ പിന്തുണക്കാന്‍ ഒരുപാട് വീഡിയോകള്‍ ഒരുക്കാറുണ്ട്. മറ്റു ടീം ആരാധകരെ ശാരീരികമായി വേദനിപ്പിക്കുന്ന രീതിയിലോ തളര്‍ത്തുന്ന രീതിയിലോ ആരും ഒന്നും ചെയ്യാറില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇത്രത്തോളം വേണമായിരുന്നോ എന്ന് ഏതോരാളേയും ഒന്ന് ചിന്തിപ്പിക്കും. അത്ര കടുപ്പമായി പോയത്.
മിണ്ടാപ്രാണിയെയാണ് ഒരു ഫുട്‌ബോള്‍ ആരാധകന്‍ ഇരയാക്കിയിക്കുന്നത്. അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞ ഒരാള്‍ പട്ടിയെക്കൊണ്ട് ഫുട്‌ബോള്‍ കളിപ്പിക്കുന്നു. അര്‍ജന്റൈന്‍ ക്യാപ്റ്റന്റെ ലിയോണല്‍ മെസിയുടെ പേരും ജേഴ്‌സിയുടെ പിന്നില്‍ ചേര്‍ത്തിട്ടുണ്ട്. ബ്രസീലിനോടുള്ള താല്‍പര്യമില്ലായ്മ കാരണം അവരുടെ മഞ്ഞ ജേഴ്സിയാണ് ഉടുപ്പിച്ചാണ് പട്ടിയെ ഒരുക്കിയത്. പിന്നീട് പട്ടിയോട് ഫുട്‌ബോള്‍ കളിക്കാന്‍ പറയുന്നു. വാലാട്ടിക്കൊണ്ട് പട്ടി അയാള്‍ക്ക് പിന്നാലെ നടക്കുന്നു.
എന്നാല്‍ അല്‍പം സമയം കഴിഞ്ഞ് പട്ടി നിലത്തിരുന്ന് പോയി. പിന്നീടാണ് ഹൃദയത്തെ മുറിവേപ്പിക്കുന്ന സംഭവമുണ്ടായത്. നിനക്ക് കളിക്കാനറിയില്ലേ അല്ലെടാ എന്ന് ചോദിച്ച് പട്ടിയെ വാരിയെടുത്ത് അടുത്തുള്ള വെള്ളക്കെട്ടിലേക്ക് വലിച്ചെറിയുകയാണുണ്ടായത്. രണ്ട് മലക്കം മറിഞ്ഞ് മിണ്ടാപ്രാണി വെള്ളത്തിലേക്ക്. കളി പഠിച്ചിട്ട് വാ... എന്ന് അക്രോശിച്ചുക്കൊണ്ടാണ് വീഡിയോ അവസാനിച്ചത്. നീന്തികയറിയ പട്ടി വാലാട്ടിക്കൊണ്ട് കരയത്തേക്ക് കയറിവരുന്നതോടെ വീഡിയോ അവസാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam