അഹമ്മദ് മൂസയെ മെസി മറന്നു കാണില്ല

Web Desk |  
Published : Jun 23, 2018, 10:28 AM ISTUpdated : Jun 29, 2018, 04:11 PM IST
അഹമ്മദ് മൂസയെ മെസി മറന്നു കാണില്ല

Synopsis

അന്ന് ഇരട്ടഗോള്‍ നേടിയ മൂസ തന്നെയാണ് ഇന്നലെ ഐസ്‌ലന്‍ഡിനെതിരേയും  ഇരട്ട ഗോള്‍ നേടിയത്.

മോസ്‌കോ: ഐസ്‌ലന്‍ഡിനെ നൈജീരിയ തോല്‍പ്പിച്ചതോടെ അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് ഒരിക്കല്‍കൂടി ജീവന്‍വച്ചു. അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലന്‍ഡിനെതിരേ രണ്ട് ഗോളുകളാണ് നൈജീരിയ നേടിയത്. മെസിയേയും സംഘത്തേയും പേടിപ്പെടുത്തുന്നത് ഇത് തന്നെയാണ്. പിന്നെ അഹമ്മദ് മൂസ എന്ന താരത്തിന്റെ സാന്നിധ്യവും. 2014 ലോകകപ്പില്‍ മൂസ തന്നെ ഓര്‍മകള്‍ അര്‍ജന്റീന മറന്നുകാണില്ല.

ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ഗോളുകളാണ് അര്‍ജന്റീന വഴങ്ങിയത്. ഇതില്‍ രണ്ടും നൈജീരിയയോടായിരുന്നു. ആ രണ്ട് ഗോളുകളും നേടിയത് മൂസയായിരുന്നു. അന്ന് ഇരട്ടഗോള്‍ നേടിയ മൂസ തന്നെയാണ് ഇന്നലെ ഐസ്‌ലന്‍ഡിനെതിരേയും  ഇരട്ട ഗോള്‍ നേടിയത്. അതുക്കൊണ്ട് തന്നെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല അര്‍ജന്റീനയ്ക്ക്. 

ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രം. ഇത്രയും പോയിന്റുള്ള ഐസ്‌ലന്‍ഡ് ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാമതും. അര്‍ജന്റീനയ്ക്ക് ഇനി നോക്കൗട്ട് റൗണ്ടില്‍ എത്താന്‍ ക്രൊയേഷ്യയുടെയും സഹായം വേണം. ക്രൊയേഷ്യക്കെതിരെ ഐസ്‌ലന്‍ഡ് അവസാന മത്സരത്തില്‍ ജയിക്കാതിരിക്കണം. ഇനി വിജയിച്ചാല്‍ ഐസ്‌ലന്‍ഡ് ജയിക്കുന്നതിന്റെ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും അര്‍ജന്റീന ജയിക്കണം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന