ആദിവാസി യുവാവ് മരിച്ചത് ഷോക്കേറ്റ്; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപണം

Published : Nov 18, 2017, 02:04 AM ISTUpdated : Oct 05, 2018, 12:29 AM IST
ആദിവാസി യുവാവ് മരിച്ചത് ഷോക്കേറ്റ്; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപണം

Synopsis

വയനാട് ബത്തേരിയിൽ കൃഷിയിടത്തിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാന‍് നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റുമരിച്ചുവെന്നാണ് പോലീസിന്‍റെ നിഗമനം . അതേസമയം ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാല്‍  കുറ്റക്കാരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ആദിവാസികള്‍  രംഗത്തുവന്നിട്ടുണ്ട്

കഴിഞ്ഞയാഴ്ചയാണ്  ബത്തേരി മുണ്ടോക്കര പണിയ കോളനിയിലെ അനിലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വന്യമൃഗശല്യം തടയാൻ ഉണ്ടാക്കിയ വേലിയില്‍ നിന്നുള്ള ഷോക്കേറ്റായിരുന്നു മരണമെന്ന് അന്നുതന്നെ കോളനിവാസികൾ പരാതിപ്പെടാനാണ്. കുറ്റകാരായവരുടെ പേരുവരെ അവര്‍ പറഞ്ഞുകോടുത്തു. ഇത്രയോക്കെയായിട്ടും പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംവരെ കാക്കാനായിരുന്നു പോലീസിന്റെ തീരുമാനം ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണം ഷോക്കേറ്റാണെന്ന് തെളിഞ്ഞു. സംഭവത്തിൽ അമ്പലവയല്‍ പോലീസ് ഒത്തുകളിക്കുന്നുവെന്നാണ് ഇപ്പോൾ കോളനിവാസികളുടെ ആരോപണം. ചില രാഷ്ട്രീയ സ്വാധീനമാണ് ഇതിനുകാരണമായി അവര്‍ ചൂണ്ടികാട്ടുന്നത്. കേസില്‍ നിന്നും പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു  


അതേസമയം  മുന്‍കൂര്‍ അനുമതിയും മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വേലി നിര്‍മ്മിച്ച ആളുകളെകുറിച്ച് അന്വേഷണം നടക്കുന്നുവെന്നാണ്  പോലീസ് നല്‍കുന്ന വിവരം. മുന്നറിയിപ്പില്ലാതെ വൈദ്യുതി കമ്പിവേലിയിലൂടെ കടത്തിവിട്ടതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് വൈകാതെ പ്രതികളെല്ലാം അറസ്റ്റിലാകുമെന്നും  പോലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം