കാലാവസ്ഥ വ്യതിയാനം പഠിക്കണം,കേരളത്തിന് എല്ലാ സാഹയവും ഉറപ്പുവരുത്തും: മന്ത്രി ഹര്‍ഷവര്‍ധന്‍

By Web TeamFirst Published Sep 7, 2018, 9:54 AM IST
Highlights

കേരളം ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വിശദമായി പഠിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷവര്‍ധൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിക്കാനാകാത്ത മേഖലകളിലേക്ക് സോളാര്‍ പാനലുകൾ അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ദില്ലി: കേരളം ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വിശദമായി പഠിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷവര്‍ധൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈദ്യുതി പുനഃസ്ഥാപിക്കാനാകാത്ത മേഖലകളിലേക്ക് സോളാര്‍ പാനലുകൾ അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തിന് എല്ലാ സാഹയവും ഉറപ്പുവരുത്തും.   കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തും.  പ്രളയ സമയത്തും തുടര്‍ന്നും കേരളത്തിന് എല്ലാ സഹായവും ശാസ്ത്രസാങ്കേതിക മന്ത്രാലയം ഉറപ്പുവരുത്തി. 

കേരളത്തിലെ സാഹചര്യം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുൻകരുതൽ വേണം. വൈദ്യുതി പുനഃസ്ഥാപിക്കാത്ത ഡിസ്പെൻസറികളിലേക്ക് 55 ലക്ഷം രൂപയുടെ സോളാര്‍ പാനലുകൾ അയച്ചിട്ടുണ്ട്. കൂടുതൽ സഹയാവും ഉറപ്പുവരുത്തും. കേരളത്തിലെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കുന്ന കാര്യത്തിൽ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

click me!