പശ്ചിമകൊച്ചിയില്‍ വെള്ളത്തിനായി നെട്ടോട്ടം

Web Desk |  
Published : May 02, 2017, 01:04 AM ISTUpdated : Oct 04, 2018, 07:47 PM IST
പശ്ചിമകൊച്ചിയില്‍ വെള്ളത്തിനായി നെട്ടോട്ടം

Synopsis

കൊച്ചി: വേനല്‍ കടുത്തതോടെ പശ്ചിമ കൊച്ചിക്കാര്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. ഇടവിട്ടുള്ള ദിവസങ്ങളില്‍ എപ്പോഴെങ്കിലും പൈപ്പിലെത്തുന്ന വെള്ളമാണ് പലയിടത്തും ജനത്തിന്റെ ആശ്രയം.

ദൃശ്യചാരുതയാര്‍ന്ന പ്രകൃതി, ചുറ്റും സമൃദ്ധമായി വെള്ളം. പക്ഷേ പശ്ചിമ കൊച്ചിക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. നാലുപാടും ഉപ്പുവെള്ളമായതിനാല്‍ പൈപ്പിലെത്തുന്ന കുടിവെള്ളം മാത്രമാണ് നാട്ടുകാരുടെ ആശ്രയം. കുടിക്കാന്‍ മാത്രമല്ല മറ്റ് ആവശ്യങ്ങള്‍ക്കും ഈ വെള്ളം തന്നെ വേണം. എന്നാല്‍ എളങ്കുന്നപ്പുഴ, ഞാറയ്ക്കന്‍, നായരമ്പലം എന്നിവിടങ്ങളിലെ ഉയര്‍ന്ന മേഖലകളിലും കായലോരത്തും പൈപ്പുകളില്‍ വെള്ളം കണികാണാനില്ല.

കുടിവെള്ളമെത്തിക്കാന്‍ നിരവധി പദ്ധതികളുണ്ടെങ്കിലും പന്പുചെയ്യുന്നതിന് ഗുണനിലവാരമില്ലാത്തെ പൈപ്പുകള്‍ ഉപയോഗിക്കുന്നതാണ് കുടിവെള്ളം മുടക്കുന്നതെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ദൂരത്തേക്ക് വെള്ളമെത്തിക്കാന്‍ ശക്തിയില്‍ പന്പ് ചെയ്താല്‍ പൈപ്പ് പൊട്ടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശനെ പിന്തുണച്ച് പി.ജെ. കുര്യന്‍, രാഹൂല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരതെന്നും ആവശ്യം
'അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്, ഒന്നും അറിയണ്ട കസേരയിൽ കയറി ഇരുന്നാൽ മതി'; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ