കമ്മീഷ്ണർക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്; പൊലീസുകാർക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

By Web DeskFirst Published Jul 13, 2018, 1:00 AM IST
Highlights
  • രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുക്കും
  • വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്

തിരുവനന്തപുരം: സിറ്റി പൊലീസ്  കമ്മീഷ്ണർക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട പൊലീസുകാർക്കെതിരെ കേസെടുക്കാനും വകുപ്പുതല അന്വേഷണത്തിനും ഉത്തരവ്. സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസുകാരുടെ അനൗദ്യോഗിക വാട്സ്അപ്പ് ഗ്രൂപ്പുകളായ ഇൻഫോ കൺട്രോൾ റൂം, യൂ ടേർൺ എന്നീ ഗ്രൂപ്പുകളിലാണ് തിരുവനന്തപുരം സിറ്റി പൊലീസ്  കമ്മീഷ്ണർ പി.പ്രസാദിനെതിരെ പോസ്റ്റുകൾ വന്നത്. 

ഗ്രൂപ്പ് അഡ്മിൻമാരായ അഭിലാഷ്, ശൈലേന്ദ്രനാഥ് എന്നിവർക്കെതിരെ പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കെതിരെ നടപടിക്ക് സ്പെഷ്യൽ ബ്രാഞ്ച് ശുപാർശ ചെയ്തത്. അഭിലാഷിനെതിരെ കേസെടുക്കാനും ശൈലേന്ദ്രനാഥിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും തീരുമാനിച്ചു.മണ്ണന്തല സ്റ്റേഷനിൽ ജോലി ചെയ്യവേ സ്ത്രീയോട് മോശമായി പെരുമാറിയതിന് സസ്പെൻഷനിലാണ് അഭിലാഷ്.

click me!