വാട്സ് ആപ്പ് തലവൻ ജാൻ കോം ഫേസ്ബുക്ക് വിട്ടു

By Web DeskFirst Published May 1, 2018, 9:54 AM IST
Highlights
  • വാട്സ് ആപ്പ് തലവൻ ജാൻ കോം ഫേസ്ബുക്ക് വിട്ടു

കീവ്: വാട്സ്ആപ്പ് തലവൻ ജാൻ കോം രാജിവച്ചു. മറ്റ് മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജി എന്ന് ജാൻകോം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വാട്സാപ്പ് സ്ഥാപക നേതാക്കളിൽ ഒരാളായ ജാൻ സമീപ കാലത്ത് മാതൃകന്പനിയായ ഫേസ്ബുക്കിന്‍റെ നേതൃത്വവുമായി തെറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ് രാജി കാരണം എന്നാണ് റിപ്പോർട്ട്. 

2009ൽ ആണ് ജാൻ കോമും സുഹൃത്ത് ബ്രയാൻ ആക്ടണും ചേർന്ന് വാട്സാപ്പ് ആരംഭിച്ചത്. 2014ൽ കന്പനി ഫേസ്ബുക്കിന് വിറ്റപ്പോൾ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന പ്രത്യേക വ്യവസ്ഥ ഇരുവരും നിർബന്ധപൂർവ്വം ഉൾപ്പെടുത്തിയുരുന്നു ,ഇതിൽ ഫേസ് ബുക്ക് വെള്ളം ചേർക്കുന്നുവെന്നാരോപിച്ച് ബ്രയാൻ ആക്ടൺ നേരത്തെ തന്നെ രാജിവച്ചിരുന്നു

click me!