ഫോണിലൂടെ ബലാത്സംഗ ഭീഷണി: ബിജെപി നേതാവിനെതിരെ കേസ്

By Web DeskFirst Published May 1, 2018, 9:36 AM IST
Highlights
  • ബിജെപി നേതാവിനെതിരെ കേസ്
  • ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് പരാതി
  • കേസ് വയോധികയുടെ പരാതിയിൽ

തിരുവനന്തപുരം: ഫോണിലൂടെ അറുപതുകാരിയെ തെറിവിളിച്ചതായും ബലാത്സംഗ ഭീഷണിമുഴക്കിയതായും  ബിജെപി നേതാവിനെതിരെ പരാതി. പരാതിയിൽ  തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ കെ.വി.ഗുരൂവായൂരപ്പനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

നെയ്യാറ്റിൻകര സ്വദേശിയായ സുകുമാരിയാണ് പരാതിക്കാരി. ഫോൺകോളുകളിലൂടെ നിരന്തരം ഗുരുവായൂരപ്പൻ അസഭ്യം പറയുവെന്നാണ് പരാതി.  മാർച്ച് മാസം അവസാനത്തോടെയാണ് ഇയാൾ ഫോൺവിളി ആരംഭിച്ചത്. പിന്നെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഭാഷം റെക്കോർഡ് ചെയ്തു സുകുമാരി പരാതിക്കൊപ്പം പൊലീസിൽ ഏൽപ്പിച്ചു.

സത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഗുരുവായൂരപ്പനെതിരെ കേസെടുത്തത്. ഫോൺവിളിക്ക് പിന്നിലെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഗുരൂവായൂപ്പനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അളകപ്പനഗറിൽ ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാ‍ർത്ഥിയായിരുന്നു ഇയാൾ. തനിക്കെതിരെയുള്ള വ്യാജപ്രചരണമാണിതെന്നാണ് ഗുരൂവായൂരപ്പന്‍റെ പ്രതികരണം.

 

click me!