എവിടെ ഞങ്ങളുടെ ശ്രവണ സഹായികൾ ? ആ കുട്ടികൾ ചോ​ദിക്കുന്നു

By Web TeamFirst Published Feb 2, 2019, 3:12 PM IST
Highlights

ഈ അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും പകുതിയില്‍ അധികം ജില്ലകളിലും ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍​ക്കോട് ജില്ലകളിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു

കോഴിക്കോട് : ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സര്‍വശിക്ഷാ അഭിയാന്‍ വഴിയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതില്‍ വീഴ്ച. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ കണക്കെടുപ്പ് നടത്തിയിരുന്നെങ്കിലും പകുതിയില്‍ അധികം ജില്ലകളിലും ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടില്ല. ശ്രവണ സഹായികളുടെ വിതരണവും പൂര്‍ത്തിയായിട്ടില്ല.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ ഉപകരണങ്ങളാണ് ആവശ്യമെന്ന് കണ്ടെത്താന്‍ സര്‍വശിക്ഷാ അഭിയാന്‍ അധികൃതര്‍ കഴിഞ്ഞ ജൂണ്‍- ജൂലൈ മാസങ്ങളിൽ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. ഇത് പ്രകാരം ഓരോ ജില്ലയിലും കൃത്യമായ ഉപകരണ പട്ടികയും എണ്ണവും തയ്യാറാക്കി. വാക്കര്‍, വീല്‍ചെയര്‍, ഫിസിയോ ബെഡ്, ക്രച്ചസ് തുടങ്ങി തൊണ്ണൂറ് ഇനം ഉപകരണങ്ങള്‍ ഈ ലിസ്റ്റിലുണ്ട്. എന്നാൽ ഈ അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും പകുതിയില്‍ അധികം ജില്ലകളിലും ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍​ക്കോട് ജില്ലകളിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശ്രവണ സഹായികളുടെ വിതരണവും പൂര്‍ത്തിയായിട്ടില്ല. ചില ജില്ലകള്‍ ടെണ്ടര്‍ വിളിക്കാന്‍ വൈകിയതാണ് കാലതാമസം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ഉപകരണ-ശ്രവണ സഹായി വിതരണം ജില്ലാ അടിസ്ഥാനത്തിൽ 

തിരുവനന്തപുരം 

  • ഉപകരണങ്ങള്‍ പൂര്‍ണ്ണമായും വിതരണം ചെയ്ത് കഴിഞ്ഞിട്ടില്ല.
  • ഹിയറിംഗ് എയ്‍ഡ് വിതരണം നടത്തിയിട്ടില്ല.

കൊല്ലം 

  • ഓര്‍ത്തോ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടില്ല.
  • ഹിയറിംഗ് എയ്ഡ് വിതരണം പൂര്‍ത്തിയായിട്ടില്ല.

പത്തനംതിട്ട 

  • വീല്‍ചെയര്‍, തെറാപ്പി മാറ്റ് തുടങ്ങിയ വിതരണം ചെയ്തിട്ടില്ല
  • ഹിയറിംഗ് എയ്ഡ് വിതരണം പൂര്‍ത്തിയായിട്ടില്ല.

കോട്ടയം ജില്ല

  • വീല്‍ചെയര്‍, കണ്ണട, ഓര്‍ത്തോ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. ബാക്കിയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യാനുണ്ട്.
  • ഹിയറിംഗ് എയ്ഡ് വിതരണം നടത്തിയിട്ടില്ല

മലപ്പുറം 

  • ഓര്‍ത്തോ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടില്ല.
  • ഹിയറിംഗ് എയ്ഡ് വിതരണം നടത്തിയിട്ടില്ല.

കോഴിക്കോട് 

  • ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാനുണ്ട്
  • ഹിയറിംഗ് എയ്ഡ് വിതരണം ചെയ്തിട്ടില്ല

വയനാട് 

  • ഹിയറിംഗ് എയ്ഡ് വിതരണം നടത്തിയിട്ടില്ല

കാസര്‍​ക്കോട് 

  • ഓര്‍ത്തോ ഉപകരണങ്ങള്‍ വിതരണം പൂര്‍ത്തിയാക്കാനുണ്ട്
     
click me!