നിപ: ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന

Web Desk |  
Published : Jun 05, 2018, 04:10 PM ISTUpdated : Oct 02, 2018, 06:34 AM IST
നിപ: ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന

Synopsis

ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന

നിപ്പ ബാധിച്ചയാളെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റ്  മരിച്ച നഴ്സ് ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച് ഒയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്. മറന്ന് പോയെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെയെന്ന കുറിപ്പോടെയാണ് ജിം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം ലൈബീരിയയിൽ എബോളയ്ക്കെതിരെ പോരാടുകയും പിന്നീട് മരിക്കുകയും ചെയ്ത നഴ്സ് സലോം കർവയെയും ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച നഴ്സ് റസാൻ അൽ നജ്ജാറഇനയെയും അദ്ദേഹം അനുസ്മരിച്ചു. ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റിന്‍റെ പുതിയ ലക്കത്തിലും ലിനിക്ക് ആദരമർപ്പിച്ചിരുന്നു

നിപ്പ ബാധിച്ച ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ സ്ഥിരീകരിച്ചത്. ചികില്‍സയിലായിരുന്ന ലിനി മെയ് 21ന് മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് മുന്‍പ് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

100 മീറ്റർ മാത്രം അകലെ ബിജെപി റാലി, അത്യുച്ചത്തിൽ ഉച്ചഭാഷിണി; രോഷാകുലയായ മമത ബാനർജി പ്രസംഗം നിർത്തി വേദി വിട്ടു
Malayalam News Live: പൂരലഹരിയിൽ തൃശ്ശൂർ; ഘടക പൂരങ്ങൾ ഒന്നൊന്നായി വടക്കുംനാഥ സന്നിധിയിലേക്ക്