ലക്ഷങ്ങൾ വില വരുന്ന വയറുകളാണ് വയറിംഗ് ജോലികൾ നടക്കുന്ന വീടുകളെ ലക്ഷ്യമിട്ടുള്ള മോഷണ പരമ്പരയിൽ നഷ്ടമായിട്ടുള്ളത്.
ഓണംതുരുത്ത്: കോട്ടയം ഓണംതുരുത്തിൽ നാട്ടുകാരുടെ സമാധാനം കളഞ്ഞ് മോഷണ പരമ്പര. നിർമ്മാണം നടക്കുന്ന വീടുകളെ ലക്ഷ്യമിട്ടാണ് ഇവിടെ മോഷണ പരമ്പര നടക്കുന്നത്. കോട്ടയം ഓണംതുരുത്തിൽ നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകളാണ് മോഷണം പോവുന്നത്. ഒരു മാസത്തിനിടെ ഏഴു വീടുകളിൽ നിന്ന് ഇലക്ട്രിക് വയർ മോഷണം പോയി. രാത്രിയിൽ വീടുകൾ കുത്തിപ്പൊളിച്ച് വയറ് മുറിച്ചു കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ഏഴു വീടുകളിലും ഒരേ രീതിയിൽ തന്നെയാണ് മോഷണം നടന്നിരിക്കുന്നത്. ലക്ഷങ്ങൾ വില വരുന്ന വയറുകളാണ് വയറിംഗ് ജോലികൾ നടക്കുന്ന വീടുകളെ ലക്ഷ്യമിട്ടുള്ള മോഷണ പരമ്പരയിൽ നഷ്ടമായിട്ടുള്ളത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇതിനാൽ മിക്ക വീട്ടിലും ഒരുലക്ഷം രൂപയോളം അധിക ബാധ്യതയാണ് നിർമ്മാണത്തിനായി വേണ്ടി വരുന്നത്. പരിസരത്തെ സിസിടിവികൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാനോ മോഷ്ടാവിലേക്ക് ഒരു തുമ്പ് കണ്ടെത്താനോ ഏറ്റുമാനൂർ പൊലീസിന് സാധിച്ചിട്ടില്ല. അതിവേഗം കള്ളനെ പിടിക്കണം എന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.







