സ്വച്ഛ് ഭാരത് ശൗചാലയങ്ങള്‍ ആരു ശുചീകരിക്കുമെന്ന് മാഗ്സെസെ ജേതാവ്

Published : Aug 25, 2016, 11:01 AM ISTUpdated : Oct 04, 2018, 07:40 PM IST
സ്വച്ഛ് ഭാരത് ശൗചാലയങ്ങള്‍ ആരു ശുചീകരിക്കുമെന്ന് മാഗ്സെസെ ജേതാവ്

Synopsis

ന്യൂഡല്‍ഹി: സ്വച്ഛ്ഭാരത് പദ്ധതിയുടെ കീഴലുള്ള ശൗചാലയങ്ങള്‍ ആരു ശുചീകരിക്കുമെന്ന് മാഗ്സെസെ അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ബെസ്‍വാഡ വില്‍സണ്‍. ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കാന്‍ കെല്‍പ്പുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ശൗചാലയങ്ങള്‍ ശുചീകരിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്താതെ മനുഷ്യനെ തന്നെ ശുചീകരണത്തിന് ഉപയോഗിക്കുന്നത് കൗതുകകരമാണെന്നും വില്‍സന്‍ പറഞ്ഞു.

ഡല്‍ഹി സാക്കിര്‍ ഹുസൈന്‍ കോളേജില്‍ ജാതി വ്യവസ്ഥിതിയും അസമത്വവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു വില്‍സണ്‍. ഇന്ത്യ നേരിടുന്ന രണ്ട് മാരകരോഗങ്ങളാണ് ജാതിയും പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഭരണ വ്യവസ്ഥിതിയെന്നും നിരീക്ഷിച്ച വില്‍സണ്‍ രാഷ്ട്രീയക്കാര്‍ ഇക്കാര്യം തുറന്നു പറയാന്‍ മടിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

ദളിത് അവകാശ പോരാട്ടത്തിന്റെ പ്രമുഖ നേതാവും സഫാരി കർമചാരി ആന്ദോളന്റെ സ്ഥാപക നേതാക്കളിലൊരാളുമാണ് വിൽസൺ. കർണാടകത്തിലെ പ്രശസ്തമായ കോളാർ സ്വർണ ഖനി പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. തോട്ടി സമുദായത്തിൽ ജനിച്ചതിനാൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളിൽ മനം നൊന്താണ് അദ്ദേഹം മനുഷ്യാവകാശ പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്. ഈ വര്‍ഷമാണ് മാഗ്സെസെ പുരസ്കാരം വില്‍സണെ തേടിയെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍