കുണ്ടറയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു

Web Desk |  
Published : Mar 19, 2017, 03:52 PM ISTUpdated : Oct 05, 2018, 04:12 AM IST
കുണ്ടറയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു

Synopsis

കൊല്ലം: കൊല്ലം കുണ്ടറയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു. പടപ്പക്കര സ്വദേശി ഷാജിയെയാണ് ഭാര്യ കൊന്നത്.  കഴിഞ്ഞമാസം 24 നാണ് ഷാജിയെ മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു ഭാര്യ ആശ ആദ്യം അറിയിച്ചത്. കുണ്ടറ മുന്‍ എസ്.ഐയും സിഐയും നടത്തിയ അന്വേഷണത്തിലും ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പത്ത് വയസുകാരി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 24ന് രാത്രി മദ്യം നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല ചെയ്യുകയായിരുന്നു. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകമാണെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് സി ഐയും എസ്‌ ഐയും അവഗണിക്കുകയായിരുന്നു. കേസില്‍ വ്യക്തമായ അന്വേഷണവും നടത്തിയില്ല. ഭാര്യ ആശയുടെ അറസ്റ്റ് കുണ്ടറ പൊലീസ് രേഖപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം: പിന്നിൽ സിപിഎം അല്ലെന്ന് തോമസ് ഐസക്
ശ്വാസം മുട്ടി ദില്ലി, വായുമലിനീകരണം അപകടാവസ്ഥയിൽ; മലിനീകരണതോത് 400 കടന്നു, സർക്കാർ കണക്കുകൾ തട്ടിപ്പെന്ന് എഎപി