ഞാണിന്മേല്‍ക്കളിക്കിടെ അപകടം; ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ താഴെ വീണത് രണ്ടുവയസുകാരന്‍ മകന്റെ മുന്നിലേക്ക്

Web Desk |  
Published : Jul 19, 2018, 04:53 PM ISTUpdated : Oct 02, 2018, 04:25 AM IST
ഞാണിന്മേല്‍ക്കളിക്കിടെ അപകടം; ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും ഭാര്യ താഴെ വീണത് രണ്ടുവയസുകാരന്‍ മകന്റെ മുന്നിലേക്ക്

Synopsis

റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള അഭ്യാസപ്രകടനത്തിനിടെയായിരുന്നു അപകടം രണ്ടുവയസുകാരനായ മകനും പ്രായമായ അമ്മയ്ക്കും മുന്നിലേക്കാണ് മല്‍സരാര്‍ത്ഥികളിലൊരാള്‍ വീണത്

വാഷിങ്ടൺ: റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള ദമ്പതികളുടെ ഞാണിന്മേല്‍ കളിക്കിടെ ഭര്‍ത്താവിന്റെ പിടിവിട്ട് ഭാര്യ സ്റ്റേജിലേക്ക് വീണു. അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ഷോയ്ക്കിടെയാണ് അപകടം നടന്നത്. രണ്ടുവയസുകാരനായ മകനും പ്രായമായ അമ്മയ്ക്കും മുമ്പില്‍ വച്ചാണ് അപകടം. 

പരിപാടിയിലെ മത്സരാർത്ഥിയളായ ടെയ്സ് നീൽസെനും ഭാര്യ മാരി വോൾഫി നീൽസെനും ചേർന്ന് അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് സ്റ്റേജിൽ കാഴ്ച്ചവച്ചത്. കെട്ടിത്തൂക്കിയ കമ്പിക്കു മുകളിൽനിന്നുമായിരുന്നു ഇരുവരുടെയും അഭ്യാസപ്രകടനങ്ങൾ. തീയും പുകയും ഉപയോ​ഗിച്ച് നടത്തിയ പ്രകടനത്തിന്റെ അവസാനം കണ്ണുകൾകെട്ടി ടെയ്സ് തലകീഴായ് മറിയുന്നു ഭാര്യയെ പിടിക്കാൻ ശ്രമിക്കുമ്പോഴാണ് പിടിവിട്ടത്. പരിപാടി കാണാനെത്തിയവരും വിധികര്‍ത്താക്കളുമെല്ലാം ഒരു നിമിഷം പകച്ചുനിന്നു. സംഭവത്തിന് സാക്ഷിയായ മല്‍സരാര്‍ത്ഥികളുടെ മാതാവടക്കമുള്ള കാണികള്‍ ഭയന്ന് നിലവിളിച്ചു.  

എന്നാൽ വീഴ്ച്ചയിൽ പരുക്കുകളൊന്നും ഇല്ലാതെ ടെയ്ൽസ് ചിരിച്ചുകൊണ്ട് എഴുന്നേറ്റുനിന്നത് കാണികളെ വീണ്ടും അത്ഭുതപ്പെടുത്തി. അതേസമയം ഭാര്യയ്ക്ക് ചുംബനം നൽകിയാണ് ടെയ്ൽസ് ആശ്വാസം പ്രകടിപ്പിച്ചത്. വിധികര്‍ത്താക്കളോട് ഒരു തവണ കൂടി കണ്ണ് കെട്ടിയുള്ള പ്രകടനം നടത്താന്‍ അവസരം നല്‍കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും വീഴ്ചകള്‍ മനുഷ്യ സഹജമാണെന്ന് ചൂണ്ടിക്കാണിച്ച വിധികര്‍ത്താക്കള്‍ ദമ്പതികള്‍ക്ക് അടുത്ത റൗണ്ടിലേക്ക് അവസരം നല്‍കുകയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ
'തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ, കോണ്‍ഗ്രസ് നേതൃത്വത്തിൽ തുടരുന്നതിൽ അർത്ഥമില്ല'; ഇന്ത്യ സഖ്യത്തിൽ തുടരുന്നതിൽ സിപിഎമ്മിൽ പുനരാലോചന