പേടിസ്വപ്നമായ അജ്ഞാതനെ തുരത്താന്‍ കാടുകള്‍ വെട്ടിത്തെളിച്ച് ഒരു ഗ്രാമം

By Web DeskFirst Published Jul 10, 2016, 10:52 AM IST
Highlights

കാട്ടു പൂച്ചയാണോ ,പുലിയാണോ എന്ന് ഇതുവരെ ഉറപ്പിക്കാനാവാത്ത ഒരു അജ്ഞാതന്‍ ഈ നാട്ടുകാരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളുകളായി. പ്രദേശത്തെ ഒരു വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞ ഈ ജീവി ഏതാണെന്ന് പോലും നാട്ടുകാര്‍ക്ക് തിട്ടമില്ല. അതു കൊണ്ട് ചിലര്‍ ഇതിനെ പുലിപൂച്ചയെന്ന് വിളിക്കുന്നു. പക്ഷേ ആളൊരു ഭീകരനാണെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. ഏഴ് ആടുകളെയും കോഴിയെയും താറാവിനെയും ഇതിനോടകം കൊന്നു. കുട്ടികളെ ആക്രമിച്ച ഇതില്‍ ഒരെണ്ണത്തിനെ നാട്ടുകാര്‍ തല്ലിക്കൊന്നെങ്കിലും പിന്നാലെ രണ്ടെണ്ണം കൂടിയെത്തി. 

ഇതോടെയാണ് ഭീകരനെ തുരത്താതെ അടങ്ങില്ലെന്ന വാശിയില്‍ നാട്ടുകാരെത്തിയത്. പ്രദേശത്ത് വര്‍ഷങ്ങളായി കൃഷിയിറക്കാതെ കാടുകയറിയ പറമ്പുകളെല്ലാം വെട്ടിത്തെളിക്കലാണ് ആദ്യപടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാട്ടുകാരുടെ പേടി സ്വപ്നമായ അജ്ഞാതന്‍ കാട്ടു പൂച്ച തന്നെയെന്നാണ് വനംവകുപ്പിന്റെ നിഗമനം. എന്തായാലും ഇതിനെ കുടുക്കാന്‍ പ്രദേശത്ത് കൂടുകള്‍ സ്ഥാപിച്ചു. നാട്ടുകാരുടെ പേടി സ്ഥപനമായ അഞ്ജാതന്റെ ഒന്നാം തരം ക്ലോസപ്പ് പടം പിടിക്കാന്‍ കാമറയും വച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പുലിപ്പൂച്ച വലയിലാകണേയെന്നാണ് നാട്ടുകാരുടെ പ്രാര്‍ഥന.

click me!