
പാലക്കാട് : പാലക്കാട് പറളിയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താനുളള ശ്രമം തുടരുന്നു. ആനകളെ പറളി റെയില്‍വെ ട്രാക്ക് വഴി കടത്തി.
ഇവയെ മുണ്ടൂര്‍ ഭാഗത്തേക്കാണ് തിരിച്ചുവിട്ടത്. മുണ്ടൂര്‍ വനത്തിലെത്തിക്കാനാണ് നീക്കം.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനവാസ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. പറളി പുഴയിലാണ് രണ്ട് കാട്ടാനകളെ കണ്ടത്. പറളിയിലെ ജനവാസമേഖലകളിലാണ് കാട്ടാനകളെ ആദ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പറളിയില്‍ ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകള്‍ ഒരാളെ ചവിട്ടി കൊന്നിരുന്നു. ഇന്നലെ ഒരു റേഷന്‍ കട തല്ലിത്തകത്തു. ഇന്ന് ഇതുവരെ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മുന്‍ കരുതലെന്ന നിലയില്‍ പറളി പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam