ശബരിമല സ്ത്രീ പ്രവേശനം: പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പുനഃപരിശോധനാ ഹർജി നൽകും

Published : Oct 04, 2018, 06:36 PM ISTUpdated : Oct 04, 2018, 07:03 PM IST
ശബരിമല സ്ത്രീ പ്രവേശനം: പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പുനഃപരിശോധനാ ഹർജി നൽകും

Synopsis

ശബരിമലയിലെ നിലവിലെ ആചാരക്രമങ്ങളിൽ മാറ്റം വരുത്താനോ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറല്ലെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

പത്തനംതിട്ട: രാഷ്ട്രിയ പാർട്ടികളിൽ ആദ്യം സമരം പ്രഖ്യപിച്ചത് ബിജെപിയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സംസ്ഥാന വിഷയമായതിനാൽ കേന്ദ്രത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്.  നിയമ പോരാട്ടം തുടരും . ആചാര അനുഷ്ഠാനങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകും. . നിയമം ഉണ്ടാക്കി ആചാരങ്ങൾ പാലിക്കാൻ പറ്റാതെ ആയിരിക്കുന്നു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ ബിജെപിയ്ക്ക് രാഷ്ട്രീയ താത്പര്യമില്ലെന്നും പിഎസ് ശ്രീധരൻപിള്ള. 

സിപിഎം നിരീശ്വര വാദത്തിന്റെ പേരിൽ ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. പാരമ്പര്യമായുള്ള ആചാരങ്ങളിൽ മാറ്റം വരുത്താൻ പാടില്ല. . ധൃതി പിടിച്ച് കോടതി വിധി നടപ്പാക്കുമെന്ന സർക്കാർ നീക്കം ശബരിമലയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ്. രമേശ് ചെന്നിത്തലയാണ് കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത്. വിധിയെ എഐസിസിയും  സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഉപവാസം പ്രായശ്ചിത്വമാണെന്നും പന്തളം രാജകൊട്ടാരവും തന്ത്രി കുടുംബവുമായി നടത്തിയ യോഗത്തിന് ശേഷം ശ്രീധരന്‍പിള്ള പറഞ്ഞു. 

ശബരിമലയിലെ നിലവിലെ ആചാരക്രമങ്ങളിൽ മാറ്റം വരുത്താനോ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറല്ലെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന വിധി ന്യായത്തിലെ ഭാഗങ്ങൾ റദ്ദ് ചെയ്യണം. ക്ഷേത്രങ്ങളിൽ അശുദ്ധി ബാധിച്ചാൽ ശുദ്ധി കർമ്മം നടത്തേണ്ട കാര്യം ഇല്ലാതെ ആയെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻറ് പി ജി ശശികുമാർ വർമ്മ പറഞ്ഞു. 

അതേസമയം സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ കൊട്ടാരവും തന്ത്രി കുടുംബവും സംയുക്തമായി ഹർജി നൽകും. താന്ത്രിക കർമ്മങ്ങളിൽ മുടക്കം വരും. ക്ഷേത്രത്തേ സംബന്ധിച്ചുള്ള ചടങ്ങുകൾ ശാസ്ത്രിയമായ ആചാരങ്ങളാണ് അത് നിലനിർത്തിയില്ലങ്കിൽ ക്ഷേത്ര ചൈത്യന്യം നഷ്ടമാകും. പ്രതിഷ്ഠയുടെ ഭാഗമായുള്ള നിയമങ്ങൾ പാലിക്കപ്പെടണം. ദേവസ്വം ബോർഡിന്റെ തിരുമാനത്തിൽ രാഷ്ട്രീയമാണെന്ന് തന്ത്രി കണ്ഠര് രാജിവര് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി