'എന്നും പാർട്ടി കുടുംബം, പാർട്ടി തീരുമാനം അനുസരിക്കും, എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല': വി എ അരുൺകുമാർ

Published : Feb 18, 2026, 10:49 AM IST
ARUNKUMAR

Synopsis

അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ദില്ലി: മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു. ഇത് വരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല. എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും അരുൺകുമാർ പറഞ്ഞു. താൻ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുൺകുമാർ അഭിപ്രായപ്പെട്ടു. അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലീങ്ങൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ച സംവരണം റദ്ദാക്കി, പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മഹാരാഷ്ട്ര സർക്കാർ
വൈറൽ റീലുകൾക്കായി ഓടുന്ന വാഹനങ്ങളുടെ ഡോർ ബൈക്കിൽ സഞ്ചരിച്ച് യുവാവ്, കയ്യോടെ പിടികൂടി പൊലീസ്