മുസ്ലീങ്ങൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ച സംവരണം റദ്ദാക്കി, പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മഹാരാഷ്ട്ര സർക്കാർ

Published : Feb 18, 2026, 10:43 AM ISTUpdated : Feb 18, 2026, 10:51 AM IST
Muslims

Synopsis

2014-ൽ കോൺഗ്രസ്-എൻസിപി സർക്കാരാണ് ന്യൂനപക്ഷ സമുദായത്തിനുള്ള സംവരണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും ഈ ക്വാട്ട ബാധകമായിരുന്നു.

മുംബൈ: മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ ജോലികളിലും 5 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്ര സർക്കാരിന്റെ സാമൂഹിക നീതി വകുപ്പാണ് മുൻ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലീം സമുദായത്തിലെ ചില വിഭാഗങ്ങൾക്ക് അനുവദിച്ചിരുന്ന 5 ശതമാനം എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗം) സംവരണമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. 2014-ൽ കോൺഗ്രസ്-എൻസിപി സർക്കാരാണ് ന്യൂനപക്ഷ സമുദായത്തിനുള്ള സംവരണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും ഈ ക്വാട്ട ബാധകമായിരുന്നു.

11.5% ആണ് സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന്റെ ജനസംഖ്യ. ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മീഷനും (2006) ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മിറ്റിയും (2004) സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് മുസ്ലീം സമുദായത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ വ്യക്തമാക്കിയിരുന്നു. 2009 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഡോ. മെഹ്മൂദൂർ റഹ്മാൻ കമ്മിറ്റി സ്ഥാപിച്ചു. ഈ കമ്മിറ്റി മുസ്ലിം സമുദായത്തിമ് വിദ്യാഭ്യാസത്തിലും ജോലിയിലും മുസ്ലീം സമുദായത്തിന് 8% സംവരണം ശുപാർശ ചെയ്തു.

2014 ൽ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, അന്നത്തെ കോൺഗ്രസ്-എൻസിപി സർക്കാർ സർക്കാർ നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും പ്രവേശനത്തിലും മറാത്തകൾക്ക് 16% ഉം മുസ്ലീങ്ങൾക്ക് 5% ഉം സംവരണം നൽകുന്ന ഓർഡിനൻസ് പുറപ്പെടുവിച്ചു. പുതുതായി സൃഷ്ടിച്ച പ്രത്യേക പിന്നോക്ക വിഭാഗമായ എയിൽ ഉൾപ്പെടുത്തി 50 മുസ്ലീം സമുദായങ്ങളിലേക്ക് 5% ക്വാട്ട വ്യാപിപ്പിക്കാനും തീരുമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറൽ റീലുകൾക്കായി ഓടുന്ന വാഹനങ്ങളുടെ ഡോർ ബൈക്കിൽ സഞ്ചരിച്ച് യുവാവ്, കയ്യോടെ പിടികൂടി പൊലീസ്
3000 ഹിന്ദു-മുസ്ലിം വനിതകൾ ഒന്നിച്ച്, ഒരേ സ്വരത്തിൽ പാടി, 'ജന​ഗണമന അതിനായക ജയഹേ...'; മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ച