ഇന്ത്യന്‍ പതാക കീറാന്‍ പറഞ്ഞാല്‍ പാക്കിസ്ഥാനികള്‍ എന്തു ചെയ്യും; വീഡിയോ

By Web TeamFirst Published Aug 7, 2018, 5:32 PM IST
Highlights

രണ്ടു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനം അടുക്കുമ്പോള്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുകയാണ്. ഇന്ത്യന്‍ പതാക കീറാന്‍ പറഞ്ഞാല്‍ പാക്കിസ്ഥാനികള്‍ എന്തു ചെയ്യുമെന്നാണ് വീഡിയോയില്‍ കാണിക്കുന്നത്.

ലാഹോര്‍: വിഭജന കാലം മുതല്‍ നിലനില്‍ക്കുന്ന ശത്രുതയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. പല ഘട്ടങ്ങളിലും യുദ്ധങ്ങളിലേക്കും ഏറ്റുമുട്ടലുകളിലേക്കും വരെ നീണ്ട ആ വെെരം ഇന്നും നിലനില്‍ക്കുന്നു. രണ്ടു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിനം അടുക്കുമ്പോള്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുകയാണ്.

ഇന്ത്യന്‍ പതാക കീറാന്‍ പറഞ്ഞാല്‍ പാക്കിസ്ഥാനികള്‍ എന്തു ചെയ്യുമെന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. ലാഹോര്‍ ലിബര്‍ട്ടി   മാര്‍ക്കറ്റില്‍ രണ്ടു പേര്‍ ആളുകളെ തടഞ്ഞ് നിര്‍ത്തി ഇന്ത്യന്‍ പതാക കീറുമോയെന്ന് ചോദിക്കുന്നതാണ് വീഡിയോയുടെ ആദ്യ ഘട്ടത്തിലുള്ളത്. എന്നാല്‍, ഇല്ലെന്നുള്ള ഉത്തരമാണ് ലഭിക്കുന്നത്.

അങ്ങനെ വെറുതെ കീറാന്‍ പറഞ്ഞാല്‍ കാര്യം നടക്കില്ലെന്ന് കണ്ട് അവര്‍ രണ്ടു പേരും 15,000 രൂപ നല്‍കിയാല്‍ ഇന്ത്യന്‍ പതാക കീറുമോയെന്നുള്ള ചോദ്യവുമായി വീണ്ടുമെത്തി. അപ്പോഴും ഇല്ലെന്നുള്ള ഉത്തരമാണ് ലഭിച്ചത്. അപ്പോള്‍ വാഗ്ദാനം 50,000 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍, ഇല്ലെന്നുള്ള ഉത്തരം തന്നെയാണ് വീണ്ടും ലഭിച്ചത്.

പിന്നീട് ദേശീയതയെ കുറ്റപ്പെടുത്തി ചിലരോട് സംസാരിക്കുമ്പോള്‍ ലഭിച്ച ഉത്തരമാണ് ഏറെ ശ്രദ്ധേയം. ഇത് തെറ്റാണ്. അവരോട് നമുക്ക് വിരോധമൊന്നുമില്ല. പിന്നെ എന്തിന് അവരുടെ പതാക കീറണം. പത്തു ലക്ഷം തന്നാലും ഞങ്ങള്‍ പതാക കീറില്ലെന്നാണ് ഉത്തരം വന്നത്.

എല്ലാ രാജ്യങ്ങളെയും ബഹുമാനിക്കേണ്ടതിന്‍റെയും തുല്യതയുടെയും ആശയം യുവാക്കളോട് പറഞ്ഞവരുമുണ്ട്.  ലഹോറിഫെെഡ് എന്ന ചാനല്‍ എങ്ങനെ സമൂഹം ചിന്തിക്കുന്നത് കാണിക്കാന്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. നിരവധി പേരോട് പറയുമ്പോള്‍ ഒരാള്‍ മാത്രമാണ് ഇന്ത്യന്‍ പതാക കീറുന്നത്. 

click me!