വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി; നടപടികള്‍ ഉടന്‍ ആരംഭിക്കും: കൃഷി മന്ത്രി

web desk |  
Published : May 21, 2018, 03:07 PM ISTUpdated : Jun 29, 2018, 04:07 PM IST
വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി;  നടപടികള്‍ ഉടന്‍ ആരംഭിക്കും: കൃഷി മന്ത്രി

Synopsis

വട്ടവടയില്‍ ഹോട്ടികള്‍ച്ചറിന്റെ ശീതകാല പച്ചക്കറി കളക്ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു  

ഇടുക്കി:  വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തി. രാജ്യത്തെ ഏറ്റവും ഗുണമേന്മയുള്ള വെള്ളുത്തിയാണ് വട്ടവടയില്‍ ഉദ്പാദിപ്പിക്കുന്നതെന്ന് ശാസ്ത്രീയ വിശകലനങ്ങളിലൂടെ കണ്ടെത്തിയിരുന്നു. വട്ടവടയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സൂക്ഷിക്കാന്‍ ശീതകാല പച്ചക്കറി കളക്ഷന്‍ സെന്റര്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . കര്‍ഷകരുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന കളക്ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഏത് കര്‍ഷിക വിളയും കളക്ഷന്‍ സെന്ററില്‍ എത്തിച്ചാല്‍ മാര്‍ക്കറ്റ് വിലയുടെ അന്‍പത് ശതമാനം അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുകയും ബാക്കി തുക ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്നതരത്തിലുമാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 

ഇതിന് പുറമെ വട്ടവടയിലെ കൃഷിഭൂമികളില്‍ വര്‍ഷം മുഴുവനും ജലലഭ്യത ഉറപ്പ് വരുത്തുന്നതിനായി ചെക്ക്ഡാമുകള്‍ വനമേഖലയില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ അറുപത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൃഷി വകുപ്പ് മന്ത്രി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമിക്ക് കൈമാറി. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ നല്ലമാര്‍, നെടുമാര്‍, മെട്ടമന്ത എന്നിവടങ്ങളില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതോടെ വട്ടവടയിലെ കൃഷിക്കാവശ്യമായ ജലലഭ്യത വര്‍ഷം മുഴുവന്‍ ഉറപ്പ് വരുത്താന്‍ സാധിക്കും.

ഗ്രാമപഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍ക്കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജിന് കൈമാറി. പഞ്ചായത്ത് ഓഫീസില്‍ നിന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഫയലുകള്‍ എന്നിവ മൂന്ന് മിനിട്ടിനുള്ളില്‍ ലഭ്യമാക്കുക. പഞ്ചായത്തില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കേറ്റുകള്‍ സേവന കാലാവധിക്ക് മുന്‍പ് തന്നെ നല്‍കുക എന്നിവയിലുള്ള മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് കേന്ദ്ര ഏജന്‍സി ഐഎസ്ഒ സര്‍ട്ടിഫിക്കേറ്റ് നല്‍ക്കുന്നത്. ഇത് നേടുന്ന ദേവികുളം ബ്ലോക്കിലെ ആദ്യ പഞ്ചായത്താണ് വട്ടവട. തേനിന്റെ മഹത്വം തിരിച്ചറിയുന്നതിനായി ലോക തേന്‍ ദിനാചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വട്ടവടയിലെ ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷര്‍ക്ക് നല്‍കുക, പച്ചക്കറി സംഭരണ ശീതികരണ ശാല എന്നിവ ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ വട്ടവടക്കായി മാറ്റിവച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു