
ടെക്സസ്: തന്‍റെ പതിനഞ്ചാം വയസ്സില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ടെക്സാസില്‍നിന്നുള്ള യുവതി. സോഷ്യല്‍ മീഡിയ വഴി പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണിയായിരുന്നു ഇയാള്‍. ഇത് അറിയാതെയാണ് യുവതി തന്‍റെ കൗമാരത്തില്‍ ഇയാളുമായി സൗഹൃദത്തിലായത്.
താന്‍ നേരിട്ട പീഡനത്തില്‍ ഫേസ്ബുക്കിനെതിരെ യുവതി പരാതി നല്‍കി. സോഷ്യല്‍ മീഡിയ ലൈംഗികകച്ചവടത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍കര്‍ക്ക് വ്യക്തമായി അറിയാം. എന്നിട്ടും അവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതിക്കാരിയുടെ വാദം. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ജില്ലാ കോടതിയാണ് യുവതിയുടെ കേസ് പരിഗണിക്കുന്നത്.
സംഭവത്തില്‍ പ്രതികരിക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ തയ്യാറായില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് പരിചയമുള്ളവരുടെ സുഹൃത്തായി ഫേസ്ബുക്കില്‍ കണ്ടാണ് അയാളെ 2012 ല്‍ സുഹൃത്തായി സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെ ഇയാള്‍ സന്ദേശങ്ങളയച്ചു.
പിന്നീട് അമ്മയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ തന്നെ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ബാക്ക്പേജ് ഡോട്ട് കോം എന്ന സൈറ്റില്‍ പോസ്റ്റ് ചെയ്തുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ബാക്ക്പേജ് ഡോട്ട് കോം അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam