
ദില്ലി: 14 തോക്കുകളുമായി യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യാന്തരബന്ധമുള്ള ആയുധകള്ളകടത്ത് സംഘത്തിലെ കണ്ണിയായ ഇവരെ ശാസ്ത്രി പാർക്കിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ദില്ലിയിൽ അനധികൃത ആയുധവ്യാപാരം വർദ്ധിച്ചുവരുന്നതായി ദില്ലി പൊലീസിന്‍റെ സെപ്ഷ്യൽ സെല്ലിനു വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് 14 തോക്കുകളുമായി മധ്യപ്രദേശ് സ്വദേശിയായി സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ദില്ലിയിലെ ശാസ്ത്രിപാർക്കിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. 2014 മുതൽ ഇവർ ആയുധകള്ളകടത്ത് സംഘത്തിൽ സജീവമാണെന്ന് പൊലീസ് പറയുന്നു. ദില്ലി കേന്ദ്രീകരിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സംഘം ആയുധകടത്തിയതായി പൊലീസ് പറയുന്നു. 25000 മുതൽ 35000 വരെ വിലയുള്ള തോക്കുകളാണ് സ്ത്രീയിൽ നിന്നും പിടിച്ചെടുത്തത്.
കഴിഞ്ഞ മാസം ദില്ലിയിലെ വസ്ത്ര വ്യാപാരിയുടെ മകന് ഉൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസ്സിൽ ഗുണ്ടാസംഘത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് കണ്ടെത്തിയ തോക്കുകൾ ആയുധറാക്കറ്റിൽ നിന്ന് ലഭിച്ചതാണ് എന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam