റോഡിലൂടെ നടന്നുപോയ യുവതിയെ കാളക്കൂറ്റന്‍ കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞു

Web Desk |  
Published : Mar 14, 2018, 07:54 PM ISTUpdated : Jun 08, 2018, 05:50 PM IST
റോഡിലൂടെ നടന്നുപോയ യുവതിയെ കാളക്കൂറ്റന്‍ കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞു

Synopsis

യുവതിയെ കാള കുത്തി വലിച്ചെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അഹമ്മദാബാദ്: റോഡിലൂടെ ഫോണില്‍ സംസാരിച്ച് നടന്നു പോകുകയായിരുന്ന യുവതിയെ പുറകിലൂടെ ഓടിവന്ന കാളക്കൂറ്റന്‍ കൊമ്പില്‍ കൊരുത്ത് വലിച്ചെറിഞ്ഞു. ഗുജറാത്തിലാണ് സംഭവം. കാളയുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ചികിത്സയിലാണ്.

യുവതിയെ കാള കുത്തി വലിച്ചെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബെക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനോട് സംസാരിച്ച ശേഷം റോഡിലൂടെ മുന്നോട്ട് പോകുകയായിരുന്നു പെണ്‍കുട്ടി. കാള പുറകിലൂടെ വരുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഓടിവന്ന കാള പെണ്‍കുട്ടിയെ കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിയുകയായിരുന്നു. ഇതിനുശേഷം ഒന്നും സംഭവിക്കാത്തപോലെ കാള നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം
Malayalam News Live Updates: പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു, വൈദ്യുതോത്പാദനം ഉടൻ കൂട്ടേണ്ടെന്ന് തീരുമാനം