യുവതി ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ തീകുണ്ഡത്തില്‍പ്പെട്ട് കൊല്ലപ്പെട്ടു

By Web DeskFirst Published Mar 4, 2018, 2:44 PM IST
Highlights
  • ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ  ഗുളൗളി ഗ്രാമത്തില്‍ യുവതി ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ തീകുണ്ഡത്തില്‍പ്പെട്ട് കൊല്ലപ്പെട്ടു

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ  ഗുളൗളി ഗ്രാമത്തില്‍ യുവതി ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ തീകുണ്ഡത്തില്‍പ്പെട്ട് കൊല്ലപ്പെട്ടു. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ഹേളിക എന്ന രാക്ഷസിയുടെ കോലം കത്തിക്കുന്ന ചടങ്ങുണ്ട്. ഇതിനായി തീര്‍ത്ത തീകുണ്ഡത്തിലാണ് സീമ എന്ന യുവതി പെട്ടത്. പരിസര പ്രദേശത്തെ പുഷ്‌പേന്ദ്രസിംഗ് എന്നയാളുടെ ഭാര്യയാണ് സീമ. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ ദുരുഹതയുണ്ടെന്ന സമീപ വാസികളുടെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഹോളി ആഘോഷത്തിന്റെ ഭാഗമായി തീക്കുണ്ഡം തയ്യാറാക്കുന്ന ചടങ്ങുണ്ട്. വിറകും ഉണങ്ങിയ ചാണകവുമെല്ലാം കൂട്ടി വലിയ കൂരപോലെ തയ്യാറാക്കും.തീക്കുണ്ഡത്തിനായി കൂടാരം തയ്യാറാക്കിയപ്പോള്‍ യുവതി ആരും കാണാതെ അതിനകത്ത് കയറി ഒളിച്ചിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇതറിയാതെ രാത്രിയില്‍ ഒത്തുകൂടിയ ആളുകള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തീക്കൊളുത്തുകയും രാക്ഷസീ രൂപത്തെ അതിലിട്ട് കത്തിക്കുകയും ചെയ്തു.വാദ്യഘോഷങ്ങളാലും മന്ത്രധ്വനികളാലും ശബ്ദമുഖരിതമായതിനാലാവണം യുവതിയുടെ കരച്ചില്‍ പുറത്തുകേട്ടതുമില്ല.
പിറ്റേന്ന് ഭസ്മം ശേഖരിക്കാനെത്തിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 

click me!