പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്.

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിര്‍ത്തിയത്. പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ബൈക്ക് നിമിഷ വേഗം കൊണ്ട് സ്ഥലം വിട്ടു. പരാതി കിട്ടിയതോടെ പരിയാരം പൊലീസ് തെരച്ചില്‍ തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അര്‍ജുനും ഭാര്യ ഹെലോയ്സുമാണെന്ന് തിരിച്ചറിഞ്ഞത്. അര്‍ജുനെ പയ്യന്നൂരില്‍ നിന്നും ഭാര്യ ഹെലോയ്സിനെ തൃക്കരിപ്പൂരിലെ വീട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായാണ് കവര്‍ച്ച നടത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News