
പാലക്കാട്: പാലക്കാട് പിരായിരിയിൽ വയോധികയെ മരുമകൾ മർദ്ദിച്ച സംഭവത്തില് പൊലീസ് കേസെടുത്തു. നോർത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. വയോധികയായ സരോജിനിയെ മരുമകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മരുമകള്‍ക്കെതിരെ സരോജിനിയുടെ മകൾ പ്രേമ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 324 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam