പതിനേഴുകാരനുമായി ലൈംഗിക ബന്ധം 21കാരിയെ അറസ്റ്റ് ചെയ്തു

Published : Apr 04, 2017, 02:11 PM ISTUpdated : Oct 04, 2018, 11:48 PM IST
പതിനേഴുകാരനുമായി ലൈംഗിക ബന്ധം 21കാരിയെ അറസ്റ്റ് ചെയ്തു

Synopsis

കൊച്ചി: പതിനേഴുകാരനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് 21കാരിയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് പോസ്കോ പ്രകാരം യുവതിയെ അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടി എറണാകുളത്ത് ജോലി ചെയ്യുന്ന ബ്യൂട്ടീഷ്യനാണ്. ആണ്‍കുട്ടിയുമായി അടുത്തകാലത്ത് തുടങ്ങിയതാണ് ബന്ധം ഇതേ തുടര്‍ന്ന് യുവതി പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരന്‍റെ വീട്ടിലെത്തി വിവാഹം കഴിച്ച് നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ വിസമ്മതിച്ചതോടെ വിദ്യാര്‍ത്ഥിയുമായി യുവതി ഒരു റൂമില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു.

അനുനയങ്ങള്‍ പരാജയപ്പെട്ടതോടെ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് എത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. ആണ്‍കുട്ടിയെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജൂവനൈല്‍ ജസ്റ്റീസ് ഹോമില്‍ അയച്ചിരിക്കുകയാണ്.

ആണ്‍കുട്ടിക്ക് വിവാഹ പ്രായം ആകുന്നതുവരെ കാത്തിരിക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു എന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ വിവാഹം നടത്തികൊടുക്കണം എന്ന ആവശ്യത്തില്‍ യുവതി വാശിപിടിക്കുകയായിരുന്നു. ചാറ്റിംഗിലൂടെയാണ് യുവതിയുമായി യുവാവ് പ്രണയത്തിലായത് എന്നാണ് കുടുംബം പറയുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരാകും കേരളത്തിലെ ആദ്യ ബിജെപി മേയര്‍? സസ്പെന്‍സ് തുടരുന്നു, വിവി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയിൽ, കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകം
ഐഎസ് ഭീകരൻ പതിയിരുന്നാക്രമിച്ചു, സിറിയയിൽ സൈനികരടക്കം മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു