
കൊൽക്കത്ത: ഭാര്യ തോക്കിന്മുനയിൽ നിർത്തി ഭർത്താവിന്റെ ചെവി അറുത്തുമാറ്റി. കൊൽക്കത്തയിലാണ് സംഭവം അരങ്ങേറിയത്. നർക്കേൽഡംഗ സ്വദേശിയായ തൻവീറിനാണ് ഭാര്യയുടെയും സഹോദരിയുടെയും ക്രൂര പീഡനത്തില്‍ ചെവികൾ നഷ്ടമായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നൽപതുകാരിയായ മുംതാസും സഹോദരിയും ചേർന്ന് തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുപതുകാരനായ യുവാവിന്‍റെ ചെവികൾ അറുക്കുകയായിരുന്നു.
സംഭവശേഷം യുവാവ് മരിച്ചെന്നു കരുതി മുംതാസും സഹോദരിയും രക്ഷപെട്ടു. അക്രമത്തെ തുടർന്ന് യുവാവ് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവത്തെ കുറിച്ച് യുവാവിന്‍റെ കുടുംബം അറിയുന്നത്. ‘അവർ എന്‍റെ ചെവി അറുത്തെടുത്തു. ഞാൻ അത് തടഞ്ഞിരുന്നെങ്കിൽ അവർ എന്നെ കൊല്ലുമായിരുന്നു‘ എന്ന് ആക്രമത്തിനിരയായ യുവാവ് പറഞ്ഞു.
ഭാര്യക്കും സഹോദരിക്കുമെതിരെ പരാതി നൽകിയിട്ടും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണെന്നാരോപിച്ച്. യുവാവിന്‍റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിശേധിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam