തീയേറ്റർ പീഡനം: പൊലീസിനെതിരെ വനിതാകമ്മീഷന്‍

By Web DeskFirst Published May 13, 2018, 12:48 PM IST
Highlights
  • പൊലീസിനെതിരെ വനിതാകമ്മീഷന്‍
  • പൊലീസിന് ജാഗ്രതാക്കുറവുണ്ടായെന്ന് എം.സി.ജോസഫൈന്‍ ​

തിരുവനന്തപുരം: തീയേറ്റർ പീഡനത്തില്‍ പൊലീസിനെതിരെ വനിതാ കമ്മീഷന്‍. പൊലീസിന് ജാഗ്രതാക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതികരിച്ചു‍. പൊലീസിന്‍റേത് സ്ത്രീവിരുദ്ധ മനോഭാവമാണെന്ന് ജോസഫൈന് വിമര്‍ശിച്ചു‍. ഇതിനെ സര്‍ക്കാരിനെതിരായ അജണ്ടയാക്കി മാറ്റേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം തീയേറ്റർ പീഡനത്തിൽ പെൺകുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അമ്മയെ പൊന്നാനിയിൽ കൊണ്ടു വന്ന് തെളിവെടുക്കും. പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. നേരത്തെ കുട്ടിയുടെ അമ്മയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞിരുന്നു. 

click me!