മദ്യം ഒളിപ്പിച്ചെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദനം; ഗര്‍ഭിണി മരിച്ചു

By Web DeskFirst Published Oct 30, 2017, 12:15 PM IST
Highlights

ന്യൂഡല്‍ഹി: മദ്യം ഒളിപ്പിച്ചെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബരാങ്കി ഗ്രാമത്തിലെ രുചി റാവത്ത്(22) ആണ് മരിച്ചത്. വ്യജമദ്യം വില്‍പ്പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ്  പരിശോധന നടത്തിയിരുന്നു.

പരിശോധനയ്ക്കിടെ രുചി മദ്യം ശരീരത്തില്‍ ഒളിപ്പിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് വടികൊണ്ട് രുചിയെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.  ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്ററ‍ഡിയില്‍ എടുത്തിരുന്നു. തുടര്‍ന്നാണ് യുവതിയുടെ മരണം സംഭവിച്ചത്. അതേസമയം ഹൃദയാഘാതം മൂലമാണ് രുചി മരിച്ചതെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

 പോലീസ് സ്ഥലത്ത് എത്തിയ വിവരത്തെ തുടര്‍ന്ന് രുചിയും അമ്മയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രുചിക്ക് ഏറെ ദൂരം ഓടാന്‍ സാധിച്ചില്ല. പിന്തുടര്‍ന്ന് എത്തിയ പോലീസ് രുചിയുടെ വയറിന് മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദ്ദനമേറ്റ് രുചി വൈകാതെ മരിക്കുയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവിത്തില്‍ രോഷാകുലരായ ജനങ്ങള്‍ പോലീസിനെ കൈയേറ്റം ചെയ്തു. അതേസമയം പോലീസ് മര്‍ദ്ദനത്തിനരയായല്ല രുചി മരിച്ചതെന്ന ആരോപണം പോലീസ് തള്ളി. ഹൃദയാഘാതം മൂലമാണ് യുവതി മരിച്ചതെന്നാണ് പോലീസ് ഉദ്യോഗസഥന്‍ സുശീല്‍ സിംഗ് പറഞ്ഞു. സ്ത്രീയെ മര്‍ദ്ദിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

click me!