ലിഫ്റ്റ് ഉയര്‍ന്നു: പ്രസവത്തിന് ശേഷം സ്ട്രെച്ചറില്‍ കിടന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു

Web Desk |  
Published : Aug 22, 2017, 09:43 AM ISTUpdated : Oct 05, 2018, 03:49 AM IST
ലിഫ്റ്റ് ഉയര്‍ന്നു: പ്രസവത്തിന് ശേഷം സ്ട്രെച്ചറില്‍ കിടന്ന യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു

Synopsis

സ്‌പെയിന്‍:   ലിഫ്റ്റ് അടയും മുന്‍പേ മുകളിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസവശേഷം സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്നു യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു.  പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ്  28 കാരിയുടെ ദാരുണ മരണം. തെക്കന്‍ സ്‌പെയിനിലെ  സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയിലാണ്  സംഭവം. റോസിയോ കോര്‍ട്‌സ് നൂനസ് എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്.

രാവിലെ 11 മണിക്ക് പ്രവസവ ശസ്ത്രക്രിയ കഴിഞ്ഞ്  രണ്ടരയോടെ മുകള്‍ നിലയിലെ വാര്‍ഡിലേക്ക് മാറ്റുന്നിതിനിടെയാണ് അപകടം. റോസിയോയും നവജാത ശിശുവുമായി വന്ന സ്‌ട്രെച്ചര്‍  അറ്റന്‍ഡര്‍ പൂര്‍ണമായും ലിഫ്റ്റിേേലക്ക് കയറ്റുന്നതിന് മുന്‍പ് തന്നെ  ലിഫ്റ്റ് മുകളിലേക്ക് ഉയരുകയായിരുന്നു. ലിഫ്റ്റിന്റെ ലോഹ ഭാഗങ്ങളില്‍ തട്ടിയാണ് യുവതിയുടെ ശരീരം മുറിഞ്ഞത്. മരണ വേദനയിലും റോസിയോ തന്റെ പെണ്‍ കുഞ്ഞായ ടിയാനെ ചേര്‍ത്തു പിടിച്ചിരുന്നു. ടിയാനെ കൂടാതെ നാലും അഞ്ചും വയസ്സുള്ള പെണ്‍മക്കളാണ് യുവതിക്കുള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി പിണറായി വിജയൻ
കെസി വേണുഗോപാൽ ഇടപെട്ടു, തീരുമാനമെടുത്ത് കർണാടക സർക്കാർ; ക്രിസ്മസിന് കേരളത്തിലേക്ക് 17 സ്പെഷ്യൽ ബസുകൾ എത്തും