മകന്‍റെ മരണത്തിൽ മനംനൊന്ത് അമ്മ കുഴഞ്ഞ് വീണ് മരിച്ചു

Web Desk |  
Published : Jul 06, 2018, 01:11 AM ISTUpdated : Oct 02, 2018, 06:43 AM IST
മകന്‍റെ മരണത്തിൽ മനംനൊന്ത് അമ്മ കുഴഞ്ഞ് വീണ് മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടർന്ന് മകന്‍ മരിച്ചു വിവരമറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: മകന്‍റെ മരണത്തിൽ മനംനൊന്ത് അമ്മയും മരിച്ചു. നീലീശ്വരം  ചോയ്യംകോട് ടൗൺ മാധവത്തിലെ കെ.എം. ജയപ്രകാശ് (45), അമ്മ സി. മാധവി (65) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്. ബാംഗ്ലൂരിൽ എൻജിനിയറായ ജയപ്രകാശ് വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബെംഗളൂരുവിൽ വെച്ചായിരുന്നു ജയപ്രകാശിന്റെ മരണം. വിവരം അറിഞ്ഞയുടൻ മാധവിയും വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാധവി മരിച്ചത്.

ഡോ.പ്രീതിയാണ് ജയപ്രകാശിന്റെ ഭാര്യ. മക്കൾ: തേജസ്, യശസ് (ഇരുവരും വിദ്യാർഥികൾ). കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനിയർ ആയിരുന്ന പരേതനായ കെ.എം. മാധവന്റെ ഭാര്യയാണ് മാധവി. മറ്റു മക്കൾ: പ്രസന്നകുമാർ (മുംബൈ), പ്രവീൺകുമാർ (ദുബായ്). മരുമകൾ: കവിത (ഹൊസ്‌പേട്ട്). സഹോദരങ്ങൾ: ജാനകി (കണിച്ചിറ). കെ. രാജൻ (കിനാനൂർ സർവീസ് സഹകരണ ബാങ്ക്). ഇരുവരുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിന് ചോയ്യംകോട് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്