ആര്‍ത്തവത്തെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു; യുവതി മരിച്ച നിലയില്‍

Published : Jan 10, 2018, 09:40 AM ISTUpdated : Oct 05, 2018, 03:09 AM IST
ആര്‍ത്തവത്തെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു; യുവതി മരിച്ച നിലയില്‍

Synopsis

കാഠ്മണ്ഡു: ആര്‍ത്തവത്തെ തുടര്‍ന്ന് മറ്റൊരു കുടിലിലേക്ക് മറ്റി പാര്‍പ്പിച്ച യുവതി മരിച്ച നിലയില്‍. നേപ്പാളിലാണ് സംഭവം.  ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകളെ ഇപ്രകാരം മാറ്റി പാര്‍പ്പിക്കുന്നത് ഇവിടുത്തെ ആചാരമാണ്. ഇവിടെ നിലനില്‍ക്കുന്ന ചൗപാടി എന്ന ആചാരപ്രകാരമാണ് ആര്‍ത്തവദിനങ്ങളില്‍ മറ്റൊരു കുടിലിലേക്ക് മാറി താമസിക്കാനും ഉറങ്ങാനും സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നത്.

23 കാരിയായ ഗൗരി ബായ്കിനെയാണ് ചൗപടി കുടിലില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. തണുപ്പുമാറ്റാനായി വീടിനുള്ളില്‍  ഗൗരി തീ കൂട്ടിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസ തടസം അനുഭവപ്പെട്ടായിരിക്കം ഗൗരി മരിച്ചതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്.

സമാന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം രണ്ടു പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആഗസ്റ്റില്‍ ചൗപടി പിന്തുടരുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവണ്‍മെന്‍റ് വ്യക്തമാക്കുകയും ഇതിനെതിരെ പുതിയ നിയമം പ്രാബല്ല്യത്തില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ കൃത്യത്തിന് നിര്‍ബന്ധിക്കുന്നവര്‍ക്ക് മൂന്ന്മാസം ജയില്‍ ശിക്ഷയും 3,000 രൂപ പിഴയും ഈടാക്കുമെന്നാണ് പുതിയ നിയമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ