
ബാലൻഗിർ: മരുമകൾ ഭര്‍തൃമാതാവിനെ റോഡിലൂടെ വലിച്ചിഴച്ചു. ഒഡീഷയിലെ ബാലൻഗിർ ജില്ലയിലെ തലപാലി ഗ്രാമത്തിലാണ് സംഭവം. 75 വയസുള്ള അമ്മായിയമ്മയെയാണ് മരുമകൾ റോഡിലൂടെ വലിച്ചിഴച്ചത്. അമ്മയെ ക്രൂരമായി ഉപദ്രവിച്ച യുവതിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സാമൂഹിക പ്രവർത്തക നാംരദ ചാദാ പറഞ്ഞു. കൊലക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തേണ്ടത്.
ഭാര്യയെ സഹായിച്ചതിന് യുവതിയുടെ ഭർത്താവിനെതിരെയും കേസെടുക്കണമെന്ന് ചാദാ പറഞ്ഞു. സംഭവത്തെ തുടർന്ന് ബാലുമതി സാഹൂ എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്ത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഗുജറാത്തിൽ പ്രൊഫസർ തന്റെ അമ്മയെ ടെറസിലേക്ക് തള്ളിയിട്ട സംഭവം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു.മാസങ്ങൾക്ക് മുമ്പാണ് അനുവാദമില്ലാതെ പൂവ് പറിച്ചതിന് കൊൽക്കത്തയിൽ അമ്മായിയമ്മയെ മരുമകൾ ഉപദ്രവിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam