രണ്ട് ദിവസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം യുവതി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

By Web DeskFirst Published Dec 10, 2017, 10:10 AM IST
Highlights

ലിമ:  ആശുപത്രിയില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് വിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് മാതാവ് കുഞ്ഞിന്‍റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ കുഞ്ഞിന്‍റെ മൃതദേഹം വീട്ടില്‍ സുക്ഷിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പെറുവിയന്‍ യുവതി വീട്ടിലെ ഫ്രിഡ്ജില്‍ കുഞ്ഞിനെ സൂക്ഷിച്ചത്.  

 മോണിക്ക പാലോമിനോ ശനിയാഴ്ച് ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. എന്നാല്‍ പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് മരിച്ചു. മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ താമസം നേരിട്ടതോടെ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുവാന്‍ ഗൈനക്കോളജി വിഭാഗം തയാറായില്ല. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. 

മകന്റെ മൃതദേഹം  വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അത് സംസ്‌കരിക്കണം. പക്ഷേ അതിന് മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാതെ തന്നെ ആശുപത്രി വിടാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലാപാടെന്ന് മോണിക്ക പറഞ്ഞു. 

 എന്നാല്‍ പ്രശ്‌നം വിവാദമായതോടെ ആശുപത്രി അധികൃതര്‍  വിശദീകരണവുമായി രംഗത്തെത്തി. ആശുപത്രിക്ക് വിരുദ്ധമായി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില് അത് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

click me!