
കൊല്‍ക്കത്ത: ദില്ലി നിര്‍ഭയയെ അനുസ്മരിപ്പിക്കുന്നു ക്രൂര പീഡനം വീണ്ടും. ബംഗാളില്‍ മാനസികാസ്വസ്ഥ്യമുള്ള ആദിവാസി യുവതി ക്രൂരമായ പീഡിപ്പിക്കപ്പെട്ടു. ബംഗാളിലെ ദക്ഷിണ ദിനാച്പൂര്‍ ജില്ലയില്‍ കുസുമോണ്ടിയിലാണ് സംഭവം. 30 കാരിയായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. പീഡനത്തിന് ശേഷം കാട്ടു പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയായാണ് യുവതി പീഡനത്തിനിരയായത്. എന്നാല്‍ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ഞായറാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത്. തുടര്‍ന്ന് റായ്ഗഞ്ജിലെ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം യുവതിയെ മാല്‍ഡ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി. ആന്തരാവയവങ്ങള്‍ക്ക് പരിക്കേറ്റതിനാല്‍ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ അകലു ബര്‍മന്‍, രാം പ്രസാദ് എന്നീ രണ്ട് പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹിതയായ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. ഒറ്റയ്ക്ക് താമസിക്കുന്ന യുവതി ഗ്രാമോത്സവത്തില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയിലാണ് ആക്രമിക്കപ്പെട്ടതെന്നും കൂടുതല്‍ പ്രതികള്‍ ഉള്ളതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam